തലശേരിയിലെ കടയിൽ നിന്നും പൊലിസ് റെയ്ഡിൽ  ഇ സിഗരറ്റ് പിടികൂടി

തലശേരി നഗരത്തിലെ കടയിൽ നിന്നും ഇ സിഗരറ്റ് പിടികൂടി. തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് നിരോധിതലഹരി വസ്തു‌ക്കൾ കണ്ടെടുത്തത്.രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇ സിഗററ്റ്, നിക്കോട്ടിൻ ബോട്ടിൽ എന്നീ ലഹരി വസ്തുക്കളാണ് തലശ്ശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.

 

തലശേരി: തലശേരി നഗരത്തിലെ കടയിൽ നിന്നും ഇ സിഗരറ്റ് പിടികൂടി. തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് നിരോധിതലഹരി വസ്തു‌ക്കൾ കണ്ടെടുത്തത്.

രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇ സിഗററ്റ്, നിക്കോട്ടിൻ ബോട്ടിൽ എന്നീ ലഹരി വസ്തുക്കളാണ് തലശ്ശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.