മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഇരിക്കൂറിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു

 

ഇരിക്കൂർ : മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഇരിക്കൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ മഹല്ല് പരിധിയിലെ 14 സ്കൂൾ പ്രധാന അധ്യാപകരും  മാനേജർമാരും പിടിഎ   പ്രസിഡണ്ടുമാരുമടങ്ങിയ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.മയക്കുമരുന്ന്  മാഫിയകളിൽനിന്നും വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തെ സുരക്ഷിതമാക്കാനുള്ള വിവിധ പദ്ധതികൾ യോഗം ചർച്ച ചെയ്തു. മഹല്ലിലെ അധ്യാപകർ, മാനേജർമാർ, പിടിഎ പ്രസിഡന്റുമാർ എന്നിവരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ്സ്, കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ മഹല്ല് പ്രസിഡന്റ് സിയാദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ്  സ്വാഗതവും കെ.എം ഹംസ നന്ദിയും പറഞ്ഞു.