പ്രകടന പത്രിക രൂപീകരണത്തിന്റെ ഭാഗമായി യു ഡി എഫിന്റെ നേതൃത്വത്തിൽ വികസന സെമിനാർ

തെരെഞ്ഞെടുപ്പ് പ്രകടന പത്രിക രൂപീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകളെ സംഘടിപ്പിച്ചു കൊണ്ടാണ് സെമിനാർ സംഘടിപ്പിച്ചത്

 

 തളിപ്പറമ്പ : തെരെഞ്ഞെടുപ്പ് പ്രകടന പത്രിക രൂപീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകളെ സംഘടിപ്പിച്ചു കൊണ്ടാണ് സെമിനാർ സംഘടിപ്പിച്ചത്.

പി കെ സരസ്വതി  അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ നിയോജക മണ്ഡലം യു ഡി എഫ്‌ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുൻ കില ഡയരക്ടർ പി പി  ബാലൻ മാസ്റ്റർ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,പി മുഹമ്മദ്‌ ഇഖ്ബാൽ,കോടിപ്പൊയിൽ മുസ്തഫ,ടി ജനാർദനൻ,എം വി പ്രേമരാജൻ,സി പി വി അബ്ദുള്ള,സജി ഓതറ,സി വി സോമനാഥൻ എന്നിവർ സംസാരിച്ചു