ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 

തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രീതിയിൽ പോളിംഗ് നടന്നു. ഇടതുപക്ഷ ജനാധിപത്യ  മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്ന പോളിംഗ് ആണ് നടന്നത്. ഉച്ചയ്ക്ക് തന്നെ 50 ശതമാനത്തിനു മുകളിൽ ആണ് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

തളിപ്പറമ്പ : ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രീതിയിൽ പോളിംഗ് നടന്നു. ഇടതുപക്ഷ ജനാധിപത്യ  മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്ന പോളിംഗ് ആണ് നടന്നത്. ഉച്ചയ്ക്ക് തന്നെ 50 ശതമാനത്തിനു മുകളിൽ ആണ് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന നിലപാടാണ് യുഡിഎഫ് വയനാട് ഫണ്ടിൻ്റെ കാര്യത്തിൽ കാണിക്കുന്നത്. കാലാകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണമാണ് പയ്യന്നൂരിൽ കള്ളവോട്ട് എന്നത് ഇത്തവണ യുഡിഎഫുകാരനായ വി കുഞ്ഞികൃഷ്ണൻ ഈ ആരോപണം ഏറ്റെടുക്കുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.