ജമാത്തെ ഇസ്ലാമി ബന്ധം: ഐ.എൻ.ടി യു സി നേതാവ് സി.പിഎമ്മിൽ ചേർന്നു

കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിലെ ഐഎൻടിയുസി നേതാവ് സിപി. എമ്മിൽ ചേർന്നു.

 


കണ്ണൂർ: കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിലെ ഐഎൻടിയുസി നേതാവ് സിപി. എമ്മിൽ ചേർന്നു.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ വിനോദ് പുഞ്ചക്കരയാണ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സി പി  എമ്മിൽ ചേർന്നത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്സ് നേതാക്കൾ ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദികളല്ല എന്നും അവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസിനകത്ത് തന്നെ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കണ്ണൂരിലെ കോൺഗ്രസ്സ് നേതാവായ വിനോദ് പുഞ്ചക്കരയുടെ രാജി.