കഴിഞ്ഞ കോർപറേഷൻ ഭരണത്തിന്റെ കെടുതികൾ ഇപ്പോഴും കണ്ണൂർ നഗരവാസികൾ അനുഭവിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌

കോർപറേഷന്റെ കഴിഞ്ഞ ഭരണകാലത്തെ കൊടിയ അഴിമതിയും  ഭരണത്തിന്റെ കെടുതികളും  ഇപ്പോഴും കണ്ണൂർ നഗരവാസികൾ അനുഭവിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിലവിൽ വിജിലൻസ്‌ അന്വേഷിക്കുന്ന മഞ്ചപ്പാലം ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അഴിമതിയുടെ കെടുതിയാണ്‌ താളിക്കാവിലെ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്‌. 

 

 കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കഴിഞ്ഞ ഭരണകാലത്തെ കൊടിയ അഴിമതിയും  ഭരണത്തിന്റെ കെടുതികളും  ഇപ്പോഴും കണ്ണൂർ നഗരവാസികൾ അനുഭവിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിലവിൽ വിജിലൻസ്‌ അന്വേഷിക്കുന്ന മഞ്ചപ്പാലം ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അഴിമതിയുടെ കെടുതിയാണ്‌ താളിക്കാവിലെ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്‌. ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലേക്കുള്ള മാലിന്യ പൈപ്പ്‌ പൊട്ടി കിണറുകൾ മലിനമായതിനെ തുടർന്ന്‌ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്‌ പ്രദേശത്ത്‌. വീട്ടുകാർ വിലകൊടുത്ത്‌ വെള്ളം വാങ്ങി കുടിക്കുയാണ്‌. 

അമ്പതോളം  കുടുംബങ്ങളും വ്യാപാരികളും ഇ‍ൗ കടുത്ത വേനലിൽ കോർപറേഷന്റെ കെടുകാര്യസ്ഥതയിൽ നട്ടംതിരിയുന്നു. പ്രദേശത്തെ ആരാരധാനാലയത്തിലെ കിണറും മലിനമായി. മിക്ക സ്ഥലവും മൂക്കുപൊത്തി നടക്കാൻ പറ്റാത്ത പരുവത്തിലാണ്‌. വാഹനങ്ങൾ പോകുന്പോൾ കടകളിലേക്കും കാൽനടയാത്രക്കാരിലേക്കും മാലിന്യം തെറിക്കുകയാണ്‌. കഴിഞ്ഞ കോറപറേഷൻ ഭരണസമുതിയുടെ തുടർച്ചക്കാരായ ഇപ്പോഴത്തെ ഭരണസമിതിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്‌. നഗരം വൃത്തിഹീനമാക്കി ജനങ്ങൾക്ക്‌ കുടിക്കാൻ വെള്ളം പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്‌ കോർപറേഷന്‌. മലിന ജല പൈപ്പിലേക്ക്‌ അനധികൃതമായി കൂടുതൽ കണക്‌ഷൻ കൊടുത്തതായും ആരോപണമുണ്ട്‌. കക്കൂസ്‌ മാലിന്യം പോലും പൈപ്പ്‌ വഴി കടത്തി വിടുന്നുവെന്നും പറയുന്നു.

നഗരം കെടുകാര്യസ്ഥതയിൽ വലയുന്പോൾ, തിരിഞ്ഞുനോക്കാത്ത ഭരണക്കാർക്കെതിരെ വലിയ ജനരോഷം ഉയരും. ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അഴിമതി അന്വേഷണം ത്വരിത ഗതിയിലാക്കുന്നതിനൊപ്പം താളിക്കാവിലെ ജീവിതദുരിതം പരിഹരിക്കാൻ കോർപ്പറേഷൻ അടിയന്തിര നടപടി എടുക്കണമെന്നും കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.