കണ്ണൂരിൽ വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദ്ധാനം ചെയ്തു പണം തട്ടിയ കേസിലെ കോൺഗ്രസ് നേതാവ്
വിഷം ഉള്ളിൽ ചെന്ന നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

വ്യാജസിലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്‌ത്‌ പലരിൽ നിന്നായി പണം തട്ടിയെടു ത്തുവെന്ന പരാതിയിൽ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് വിഷം ഉള്ളിൽ ചെന്ന നിലയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപിച്ചു. കക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അത്താഴക്കുന്ന് ഗൾഫ് ഹൗസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ടി.പി.മുരളിക്ക് എതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്

 

കണ്ണൂർ: വ്യാജസിലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്‌ത്‌ പലരിൽ നിന്നായി പണം തട്ടിയെടു ത്തുവെന്ന പരാതിയിൽ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് വിഷം ഉള്ളിൽ ചെന്ന നിലയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപിച്ചു. കക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അത്താഴക്കുന്ന് ഗൾഫ് ഹൗസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ടി.പി.മുരളിക്ക് എതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഇതേ തുടർന്നാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽഅതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുരളി.

കണ്ണൂർ ഡി.സി.സി അധ്യക്ഷൻമാർട്ടിൻ ജോർജിന്റെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അഡീഷനൽപ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയു ടെയും പരാതിയിലാണ് കേസെടുത്തത്. ഇയാൾ ഉദ്യോഗാർത്ഥികളായ അഞ്ച് പേരെയാണ് തട്ടിപ്പിനിര യാക്കിയത്. ഇവരിൽ നിന്ന് പത്ത് ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നാണ് പൊലിസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചന. അത്താഴക്കുന്ന്, തളിപ്പറമ്പ് സ്വദേശികളാണ് തട്ടിപ്പിനിരയായത് ഇവർക്ക് അപ്പോയ്മെൻ്റ് ലെറ്ററും നൽകിയിരുന്നു. ഇവരുടെ വിശ്വാസം പിടിച്ചു പറ്റാൻ യൂണിഫോം ഉൾപ്പെടെ നൽകു കയും ചെയ്തുവത്രെ. തട്ടിപ്പ് പുറത്തുവന്നതോടെ അടുത്ത ഞായറാഴ്ച പണം തിരിച്ചു നൽകാമെന്ന് ഇയാൾ ഉറപ്പ് നൽകി. ഡി.സി.സി ഓഫീ സിൻ്റെ സീൽ തന്നെയാണ് ഉപ യോഗിച്ചത്. കോൺഗ്രസ് കമ്മിറ്റിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസ് ഫിൻ്റെ അഡീ. പി.എസ്.ചന്ദ്രൻ തില്ലങ്കേരിയുടെയും വ്യാജസീലു കളുണ്ടാക്കി കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മുരളിക്കെതിരെ പോസ്റ്റർ പ്രചരണം നടന്നിരുന്നു.