ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് 33 കാരന് ദാരുണാന്ത്യം

 

ചേർത്തല: ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് പള്ളിത്തോട് സ്വദേശിയും ചേർത്തല ഇസാഫ് ബാങ്ക് മാനേജരുമായ അമൽ പി. ബെൻ (33) ആണ് മരിച്ചത്. 

കഞ്ഞിക്കുഴിയിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് വരികയായിരുന്ന അമൽ സഞ്ചരിച്ച സ്കൂട്ടർ, കെവിഎം ആശുപത്രിക്ക് സമീപം വെച്ച് റോഡിന്റെ വശങ്ങളിലൂടെ കടന്നുപോകുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ചേർത്തല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.