പ്രശസ്ത പൂരക്കളി പണ്ഡിതൻ ചന്തേര സുകുമാരൻ പണിക്കർ നിര്യാതനായി
ചെറുപ്രായത്തിൽ തന്നെ പൂരക്കളി രംഗത്തേക്ക് കടന്നുവന്ന സുകുമാരൻ പണിക്കർ ചന്തേര ശ്രീ ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും പൂരക്കളി പണിക്കരായി ആരംഭം കുറിച്ചു
ചന്തേര :പ്രശസ്ത പൂരക്കളി പണ്ഡിതൻ ചന്തേര സുകുമാരൻ പണിക്കർ (64) നിര്യാതനായി. ചെറുപ്രായത്തിൽ തന്നെ പൂരക്കളി രംഗത്തേക്ക് കടന്നുവന്ന സുകുമാരൻ പണിക്കർ ചന്തേര ശ്രീ ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും പൂരക്കളി പണിക്കരായി ആരംഭം കുറിച്ചു. മയിച്ച ഭഗവതി ക്ഷേത്രവുമായി മറത്തുകളി കളിച്ചു തുടക്കം കുറിച്ചു വയലപ്ര അണിക്കര പൂമാല ഭഗവതി ക്ഷേത്രം, പുലിയന്നൂർ ക്ഷേത്രം, എന്നി ക്ഷേത്രങ്ങളിൽ പൂരക്കളിമറത്തുകളി അവതരിപ്പിച്ചതിനു ശേഷം പൊതാവൂർ മേലേടത്ത് പൂമാല ഭഗവതി ക്ഷേത്രതിൽ നിന്നാണ് പട്ടും വളയും ലഭിച്ചത്.
വർഷങ്ങൾക്കുശേഷം ഇതേ ക്ഷേത്രത്തിൽ നിന്നും വീരശൃംഖലയും നൽകി ആദരിച്ചു തുരുത്തി കഴകം, കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രം, കരക്കക്കാവ് ക്ഷേത്രം തുടങ്ങി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പണിക്കർ ആയി ഈ വർഷം കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് പൂരക്കളി പണിക്കർ ആണ് പ്രശസ്ത പൂരക്കളി പണ്ഡിതൻ മുണ്ട വളപ്പിൽ ചന്ദ്രശേഖരൻ പണിക്കരുടെ പൗത്രനായ സുകുമാരൻ പണിക്കർ, പൂരക്കളി പണ്ഡിതനും പണിക്കരുമായ യശ:ശരീരനായ ചന്തേര പൊക്കൻ പണിക്കർ ( വലിയപറമ്പ് ) ശിക്ഷണത്തിൽ ആണ് പൂരക്കളി മറത്തുകളി അഭ്യസിച്ചു തുടങ്ങിയത്.
ഭാര്യ. ലക്ഷ്മി പുലിയന്നൂർ.മക്കൾ: ഡോ.നീതു സുകുമാരൻ (എറണാകുളം),സീതു സുകുമാരൻ (സോഫ്‌റ്റ്‌വേർ എഞ്ചിനിയർ ബാംഗളൂർ)മരുമക്കൾ: മനീഷ് (സോഫ് വേർ എഞ്ചിനീയർ എറണാകുളം)ചേതൻ (മൈസൂർ, സോഫ്റ്റ് വേർ എഞ്ചിനീയർ യു.കെ.)സഹോദരങ്ങൾ.കെ.നാരായണൻ (സഞ്ജീവനി ഹോസ്പിറ്റൽ )രവികുളങ്ങര (തൃക്കരിപ്പൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി )കോമളവല്ലി നാരായണൻകെശശി, കെ. സത്യൻ.