കണ്ണൂർ പയ്യന്നൂരിൽ കാർ തലകീഴായി മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

ദേശീയപാതയില്‍ ഏഴിലോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗന്‍(19), അര്‍ജുന്‍(19), ജിതിന്‍(19), നവനീത്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. 

 

പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗന്‍(19), അര്‍ജുന്‍(19), ജിതിന്‍(19), നവനീത്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. 

സുഹൃത്തുക്കളായ നാലുപേരും പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്പയ്യന്നൂരിൽ നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു.