കാറില്‍ എംഡിഎംഎ കടത്താൻ ശ്രമം; തളിപ്പറമ്പില്‍ രണ്ടുപേര്‍ അറസ്റ്റിൽ
കാറിൽ എം ഡി എം എ കടത്താൻ ശ്രമിച്ച 2 പേര് പോലീസ് പിടിയിൽ. മാരകലഹരിയായ എംഡിഎംഎയുമായി രണ്ടുപേരെ തളിപ്പറമ്പ് പൊലീസാണ് പിടികൂടിയത്. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Apr 29, 2026, 16:03 IST
കണ്ണൂര്‍: കാറിൽ എം ഡി എം എ കടത്താൻ ശ്രമിച്ച 2 പേര് പോലീസ് പിടിയിൽ. മാരകലഹരിയായ എംഡിഎംഎയുമായി രണ്ടുപേരെ തളിപ്പറമ്പ് പൊലീസാണ് പിടികൂടിയത്. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്ന് 1.4741 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കുറ്റ്യേരി ആസാദ്നഗര്‍ ഭാഗത്തുവെച്ചാണ് കെഎല്‍58 ഡി 7400 നമ്പര്‍ ആള്‍ട്ടോ കാര്‍ സഹിതം ഇവര്‍ പിടിയിലായത്.