പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇൻസ്ട്രക്ടർ നിയമനം; അപേക്ഷകൾ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും പി ജി ഡി സി എ യും അടിസ്ഥാന യോഗ്യതയായി ഉണ്ടായിരിക്കണം. എം എസ് ഓഫീസ്, ഡി ടി പി, ഐ എസ് എം പബ്ലിഷർ എന്നിവയിൽ പരിജ്ഞാനം കൂടാതെ അതുമായി ബന്ധപ്പെട്ട അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ 683101. ഫോൺ: 0484 2623304, 9188581148, 8921708401. ഇമെയിൽ: petcernakulam@gmail.com.