ആന്തൂർ നഗരസഭ 2024 -25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നടന്നു

ആന്തൂർ നഗരസഭ 2024 -25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.
 

ധർമ്മശാല :ആന്തൂർ നഗരസഭ 2024 -25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. പതിനാലാം പദ്ധതി സമീപന രേഖ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരനുംഒരുകരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി പ്രേമരാജനും അവതരിപ്പിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ എം.ആമിന,പി കെ മുഹമ്മദ് കുഞ്ഞി,ഓമന മുരളീധരൻ , കെ പി ഉണ്ണികൃഷ്ണൻ ,മുൻ ചെയർപേഴ്സൺ പി കെ ശ്യാമള, ഡോക്ടർ എം സുകേഷ്,ടി കെ വി നാരായണൻ ,പി കെ മുജീബ് റഹ്മാൻ ,കെ പ്രകാശൻ ,കെ സന്തോഷ് ,ടി നാരായണൻ എന്നിവർ സംസാരിച്ചു.വൈസ് ചെയർമാൻ വി സതീദേവി സ്വാഗതവും സെക്രട്ടറി പി എൻ അനീഷ് നന്ദിയും പറഞ്ഞു.സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ ടി.ഒ.വിനോദ് കുമാറിന് ചെയർമാൻ ഉപഹാരം നൽകി.