കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ 28-ാം വാര്‍ഷിക പൊതുയോഗം നടന്നു

കാലിത്തീറ്റ ഉല്പാദന വിതരണ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ 28-ാമതു വാര്‍ഷിക പൊതുയോഗം കല്ലേറ്റുംകര കമ്പനി ആസ്ഥാനത്തെ 'ഫേയ്സ്' ഓഡിറ്റോറിയത്തില്‍ നടന്നു. കേരള ഫീഡ്സ് ചെയര്‍മാന്‍ ശ്രീ.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ഇരിങ്ങാലക്കുട: കാലിത്തീറ്റ ഉല്പാദന വിതരണ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്‍റെ 28-ാമതു വാര്‍ഷിക പൊതുയോഗം കല്ലേറ്റുംകര കമ്പനി ആസ്ഥാനത്തെ 'ഫേയ്സ്' ഓഡിറ്റോറിയത്തില്‍ നടന്നു. കേരള ഫീഡ്സ് ചെയര്‍മാന്‍ ശ്രീ.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഡോ.ആര്‍ രാജീവ്, ശ്രീ. സിദ്ധാര്‍ത്ഥന്‍, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. എം.ടി ജയന്‍, മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീമതി. ശ്രീരേഖ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കമ്പനി സെക്രട്ടറി ശ്രീമതി. വിദ്യാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ശ്രീമതി. ഉഷാ പത്മനാഭന്‍ നന്ദിയും പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത ഓഹരി ഉടമകള്‍ കേരള ഫീഡ്സ് കാലിത്തീറ്റയുടെ ഗുണനിലവാരത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പശുക്കളുടെ പ്രത്യുല്‍പ്പാദന ശേഷി നിലനിര്‍ത്തുന്നതിനു പ്രയോജനകരമായ രീതിയിലാണ് കേരള ഫീഡ്സ് വിവിധ കാലിത്തീറ്റ ബ്രാന്‍റുകള്‍ തയ്യാറാക്കുന്നതെന്നു പൊതുയോഗം അഭിപ്രായപ്പെട്ടു. ഉല്പാദന ചിലവ് കൂടിയതുമൂലം ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്നമാണെന്ന് യോഗം ചൂണ്ടിക്കാട്ടി, ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക കന്നുകുട്ടി പദ്ധതി പഴയ രൂപത്തില്‍തന്നെ പുനഃസ്ഥാപിക്കണമെന്നും, പുതിയ സ്കീമുകളും സബ്സിഡികളും ഉറപ്പാക്കി ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സഹകാരികള്‍ ആവശ്യപ്പെട്ടു.