സമസ്ത മദ്രസ പൊതുപരീക്ഷ ; ഒരുക്കങ്ങൾ പൂർത്തിയായി 

 സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളിലെ ഈ വർഷത്തെ പൊതുപരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്രസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടുക്ലാസുകളിലെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
 
വിദേശ രാജ്യങ്ങളിൽ ജനുവരി 23, 24 തീയതികളിലും ഇന്ത്യയിൽ ജനുവരി 24, 25 തീയതികളിലുമായാണ് പരീക്ഷക്രമീകരിച്ചിരിക്കുന്നത്.

സമസ്തയുടെ കീഴിലുള്ള 11,090 മദ്രസകളിൽ നിന്നായി ആകെ 2,77,642 കുട്ടികളാണ് ഇത്തവണ പൊതുപരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. മദ്രസ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഈ പരീക്ഷാ അങ്കം ആണിത്.

സുഗമമായിനടത്തുന്നതിനായിപ്രത്യേകനിരീക്ഷകരെയും പരീക്ഷാ കേന്ദ്രങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാ സാമഗ്രികൾ ഇതിനകം തന്നെ എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞു.