പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി: രജിസ്ട്രേഷൻ നവംബർ 18 വരെ

പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷൻ  നവംബർ 12 മുതൽ 18 വരെയുള്ള തീയതികളിൽ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിന് എതിർവശമുള്ള ഡി.റ്റി.പി.സി. യുടെ ഇൻഫർമേഷൻ സെൻ്ററിൽ നടക്കും

 

ആലപ്പുഴ : പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷൻ  നവംബർ 12 മുതൽ 18 വരെയുള്ള തീയതികളിൽ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിന് എതിർവശമുള്ള ഡി.റ്റി.പി.സി. യുടെ ഇൻഫർമേഷൻ സെൻ്ററിൽ നടക്കും. പങ്കെടുക്കുന്ന വള്ളങ്ങളുടെ യോഗ്യത തെളിയിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ക്യാപ്റ്റൻ ആധാർ കാർഡ്, ക്യാപ്റ്റന്റെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ, വള്ളങ്ങളുടെ അനുമതിപത്രം, 200 രൂപയുടെ മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ് തുടങ്ങി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. 

വെപ്പ് എ ഗ്രേഡ്, ഇരുട്ടു കുത്തി എ ഗ്രേഡ്, ഇരുട്ടു കുത്തി ബി ഗ്രേഡ്, വനിതകൾ തുഴയുന്ന തെക്കനോടി (തറ വള്ളം) എന്നീ ഇനത്തിൽ 3 വള്ളങ്ങൾ വീതം ആകെ 12 വള്ളങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഒരു കാറ്റഗറിയിൽ ഒരു വള്ളം മാത്രം രജിസ്റ്റർ ചെയ്താൽ മത്സരിപ്പിക്കുന്നതല്ല. ഒരു കാറ്റഗറിയിൽ പരമാവധി 3 എണ്ണം മാത്രമാണ് മത്സരിപ്പിക്കുന്നത്. ഓരോ ഇനത്തിലും 3 ൽ കൂടുതൽ വള്ളങ്ങൾ ഒരേ സമയം രജിസ്ട്രേഷൻ വന്നാൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതായിരിക്കും.
രജിസ്ട്രേഷൻ ഫീസ് എ ഗ്രേഡ് വള്ളങ്ങൾ 1000/- രൂപയും, ബി ഗ്രേഡ് വള്ളങ്ങൾക്ക് 750/-രൂപയും വനിതകൾ തുഴയുന്ന വള്ളങ്ങൾക്ക് 500/ രൂപയുമാണ് ഈടാക്കുന്നത്.