മുണ്ടിനീര്: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ പി സെക്ഷന് അവധി നൽകി
മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ പി സെക്ഷനിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ സ്‌കൂളിലെഎൽ പി സെക്ഷന് നവംബർ ഇന്ന് മുതൽ 21 ദിവസം അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി
Nov 26, 2025, 19:28 IST
ആലപ്പുഴ : മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ പി സെക്ഷനിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ സ്‌കൂളിലെഎൽ പി സെക്ഷന് നവംബർ ഇന്ന് മുതൽ 21 ദിവസം അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവ്വഹിക്കേണ്ടതാണ്.വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.