മുണ്ടിനീര്: കലവൂർ ഗവ. ഹൈസ്കൂളിലെ എൽ. കെ. ജി, യു.കെ.ജി വിഭാഗത്തിന് അവധി 

കലവൂർ ഗവ. ഹൈസ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികൾക്ക്  ഡിസംബർ നാല് മുതൽ 21 ദിവസം അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

 
 
ആലപ്പുഴ :  കലവൂർ ഗവ. ഹൈസ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികൾക്ക്  ഡിസംബർ നാല് മുതൽ 21 ദിവസം അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവ്വഹിക്കേണ്ടതാണ്.വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.