അരൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം
അരൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ നിന്നും കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്.
May 25, 2026, 20:00 IST
ആലപ്പുഴ : അരൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ നിന്നും കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. അപകടം നടന്നയുടൻ തന്നെ ബന്ധുക്കൾ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.