മൂന്നു വേദികളിലും സാന്നിധ്യമായി മുഖ്യമന്ത്രി
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വെച്ച മൂന്നു വേദികളിലും എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന മൂന്ന് ചടങ്ങുകളിലും
Jul 23, 2025, 23:40 IST
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വെച്ച മൂന്നു വേദികളിലും എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന മൂന്ന് ചടങ്ങുകളിലും മുഖ്യമന്ത്രി അന്ത്യോപചാരം അർപ്പിച്ചു. ചൊവ്വാഴ്ച രാത്രി ജില്ലയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട് ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിലും വൈകിട്ട് രാത്രി 9 മണിയോടുകൂടി വലിയ ചുടുകാട് നടന്ന സംസ്കാര ചടങ്ങിലും പങ്കെടുത്ത് അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് സർവ്വകക്ഷി അനുശോചന യോഗത്തിലും സംസാരിച്ചു.