നിയമസഭാ തിരഞ്ഞെടുപ്പ് ഹോം വോട്ടിംഗ്: ആലപ്പുഴ ജില്ലയിൽ 96% വോട്ട് രേഖപ്പെടുത്തി
2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിംഗ് തിരഞ്ഞെടുത്ത വോട്ടർമാരിൽ 96 ശതമാനത്തിൽ അധികം പേരും വോട്ട് രേഖപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു
ആലപ്പുഴ : 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിംഗ് തിരഞ്ഞെടുത്ത വോട്ടർമാരിൽ 96 ശതമാനത്തിൽ അധികം പേരും വോട്ട് രേഖപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.ജില്ലയിലെ 85 വയസ്സിന് മുകളിൽ പ്രായമുള്ള (AVSC) വോട്ടർമാരുടെ ആകെ എണ്ണം 11,505 ആണ്. ഇതിൽ 11,102 പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. അതുപോലെതന്നെ, ജില്ലയിലെ ഭിന്നശേഷിക്കാരായി വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള (AVPD) വോട്ടർമാരുടെ ആകെ എണ്ണം 6,232 ആണ്. ഇതിൽ 6,002 പേർ വോട്ട് ചെയ്തു.
വിവിധ മണ്ഡലങ്ങളിലെ എ വി എസ് സി , എ വി പി ഡി ഹോം വോട്ടർമാരുടെ ആകെ എണ്ണവും വോട്ട് ചെയ്തവരുടെ കണക്കും ചുവടെ.
അരൂർ മണ്ഡലത്തിൽ 1856 ഹോം വോട്ടർമാർ ഉള്ളതിൽ 1792 പേരും ചേർത്തല മണ്ഡലത്തിൽ 2346 പേരിൽ 2282 പേരും ആലപ്പുഴ മണ്ഡലത്തിൽ 13 46 ൽ 1309 പേരും അമ്പലപ്പുഴ മണ്ഡലത്തിൽ 1357 ൽ 1302 പേരും കുട്ടനാട് 2076 ൽ 1999 പേരും ഹരിപ്പാട് 2248 ൽ 2179 പേരും കായംകുളത്ത് 2045 ൽ 1986 പേരും മാവേലിക്കരയിൽ 2057 ൽ 1971 പേരും ചെങ്ങന്നൂരിൽ 2406 ൽ 2284 പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ആകെയുള്ള 17737 ഹോം വോട്ടർമാരിൽ 17104 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞതായി ഹോം വോട്ടിങ്ങിന്റെ ചുമതലയുള്ള നോടൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം അറിയിച്ചു.