ആലപ്പുഴയിൽ അധ്യാപികയ്ക്ക്  പാമ്പുകടിയേറ്റു

പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി വീടിന് മുൻവശത്തെ ഗേറ്റ് അടയ്ക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്.

 

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി വീടിന് മുൻവശത്തെ ഗേറ്റ് അടയ്ക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്.

അണലിയാണ് സിന്ധുവിനെ കടിച്ചത്. തുടർന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിട്ടുണ്ട്. നങ്ങ്യാർകുളങ്ങര എസ്എൻ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.