ആലപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്
കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
May 22, 2025, 18:10 IST
ആലപ്പുഴ: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്രചിറയിൽ വിദ്യ (മതിമോൾ -42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവിൻറെ സംശയം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. രാമങ്കരി ജംങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് അന്വേഷണം തുടങ്ങി.