ആലപ്പുഴ ജില്ലയിൽ  (കാറ്റഗറി നം. 383/2024) പി.എസ്.സി അഭിമുഖത്തിന് മാറ്റമില്ല

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (കാറ്റഗറി നം. 383/2024) തസ്തികയിലേയ്ക്ക് 2025 സെപ്റ്റംബർ 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഡിസംബർ മൂന്ന്, നാല്, അഞ്ച് എന്നീ തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ, ആ

 

ആലപ്പുഴ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (കാറ്റഗറി നം. 383/2024) തസ്തികയിലേയ്ക്ക് 2025 സെപ്റ്റംബർ 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഡിസംബർ മൂന്ന്, നാല്, അഞ്ച് എന്നീ തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ, ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നതാണ്. ഡിസംബർ നാലിന് ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് അമ്പലപ്പുഴ താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അഭിമുഖത്തിന് മാറ്റമുണ്ടാകില്ലെന്ന് കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

ഡിസംബർ നാലാം തീയതിയിലെ അഭിമുഖത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചതും ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്ത് മേൽപ്പറഞ്ഞ തീയതിയിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2264134.