അച്യുതൻ ഭാഗവതർ അനുസ്മരണം ആറിന് കണ്ണൂരിൽ
ചിറക്കൽ മൂപ്പൻപാറ സ്വാതി തിരുനാൾ ലളിതകലാലയത്തിന്റെ ആഭിമുഖ്യത്തിൽ ആറിന് കെ.അച്യുതൻ ഭാഗവതർ അനുസ്മരണവും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് വി.വി. രവിയുടെ വയലിൻ കച്ചേരിയും നടത്തും.
Oct 4, 2024, 22:47 IST
കണ്ണൂർ: ചിറക്കൽ മൂപ്പൻപാറ സ്വാതി തിരുനാൾ ലളിതകലാലയത്തിന്റെ ആഭിമുഖ്യത്തിൽ ആറിന് കെ.അച്യുതൻ ഭാഗവതർ അനുസ്മരണവും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് വി.വി. രവിയുടെ വയലിൻ കച്ചേരിയും നടത്തും. കണ്ണൂർ ചേംബർ ഹാളിൽ വൈകുന്നേരം ആറിന് നടക്കുന്ന പരിപാടി ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ അധ്യക്ഷത വഹിക്കും. പത്മശ്രീ എസ്.ആർ.ഡി പ്രസാദ് മുഥ്യാതിഥിയാകും. പത്രസമ്മേളനത്തിൽ കെ. ബാലകൃഷ്ണൻ, കലാമണ്ഡലം ബിനോയ്, കെ.പി. ശ്രീല, കെ. ദീപ എന്നിവർ പങ്കെടുത്തു.