രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഒറ്റ കെട്ടായി പ്രവർത്തിക്കുക : അബ്ബാസ് ഫൈസി പുത്തിഗെ
ജനുവരി 26-ന് പടന്നയിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം വായന സംഘടിപ്പിച്ചു.ജില്ലയിലെ സംഘടനാ പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം ചർച്ച ചെയ്യുകയും,
നെല്ലിക്കട്ട:ജനുവരി 26-ന് പടന്നയിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം വായന സംഘടിപ്പിച്ചു.ജില്ലയിലെ സംഘടനാ പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം ചർച്ച ചെയ്യുകയും, മനുഷ്യജാലികയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ നെല്ലിക്കട്ട ശാഖയിൽനിർവഹിച്ചു. അദ്ദേഹം ഭരണഘടനയെ സ്നേഹിച്ച് ഓരോ പൗരനും രാജ്യത്തെ പുരോഗതിയിലേക്ക് ഒരുമിച്ച് മുന്നോട്ട് പോവണമെന്ന് ആഹ്വാനം ചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് ഐക്യം, സമാധാനം, സഹസ്ഥിതി എന്നിവ ഉറപ്പാക്കുന്നതിൽ സഹായകമാണെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു, എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അദ്ധ്യക്ഷനായി , ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ജില്ല ജോ സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് ഭരണഘടന ആമുഖം വായിച്ചു , സമസ്ത ജില്ല മുശാവറ അംഗം ഹംസത്തു സഅദി ബെളിഞ്ചം പ്രാർത്ഥന നടത്തി, ഉമറുൽ ഫാറൂഖ് ദാരിമി കൊല്ലമ്പാടി , സിദ്ധീഖ് ബെളിഞ്ചം ,യൂനുസ് ഫൈസി കാക്കടവ് , അബ്ദുല്ല യമാനി ,അൻവർ തുപ്പക്കൽ , റാശീദ് ഫൈസി ആമത്തല,സുഹൈൽ റഹ്മാനി ,സുലൈമാൻ നെല്ലിക്കട്ട , വൈ അബ്ദുല്ല കുഞ്ഞി , അർഷാദ് ബേർക്ക , എൻ.എ അബ്ദുൽ ഖാദർ അറക്ക അബ്ദുല്ല ഹാജി ഇബ്റാഹിം കെ എം ഇബ്റാഹിം പി സിറൗഫ് നെല്ലിക്കട്ട കബീർ സോൺ അലി മിയാടി പള്ളം അബ്ദുല്ല മലബാർതുടങ്ങിയ പ്രമുഖർ സംബന്ധിച്ചു