പാനൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെയിൽ സ്ളാബ് തകർന്ന് വീണ് യുവാവ് മരിച്ചു

 

പാനൂർ :പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്‌ളാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിന്റെ സ്ലാബ്  പൊളിക്കുന്നതിനടയിൽ തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് (43)ആണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു അപകടം. 

സ്ളാബിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ജിതീഷിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.