പട്ടിണികിടക്കുന്നവരും കളികാണണം,  കായികമന്ത്രിയെ തിരുത്തി എം.വി ജയരാജന്‍ 

 

കണ്ണൂര്‍:രണ്ടാം പിണറായി സര്‍ക്കാരിലെ കായിക വകുപ്പ് മന്ത്രി വി.അബ്ദുല്‍ റഹ്‌മാന്റെ പട്ടിണികിടക്കുന്നവര്‍ കളികാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയെ തിരുത്തി  സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പട്ടിണികിടക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും കായികമത്‌സരങ്ങള്‍ കാണണമെന്നാണ് സി.പി. എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടെന്ന് ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ലോകകപ്പ് ഫുട്‌ബോള്‍ മത്‌സരം നടക്കുന്നതിനിടെയില്‍ കളിയോടുളള നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആവേശം  വ്യക്തമായതാണ്. അന്ന് പട്ടിണിപാവങ്ങളും അല്ലാത്തവരുമായി എല്ലാവരും കളിക്കണ്ടു. പട്ടിണിക്കാര്‍ കളികാണേണ്ടെന്ന  ആരുടെതായാലും ശരിയായ നിലപാടല്ല. എല്ലാവര്‍ക്കും കളികാണാനുളള സൗകര്യമുണ്ടാവണമെന്നും അതിനാണ്‌സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. 
 സി.പി. ഐ നേതാവ് പന്ന്യന്‍രവീന്ദ്രനുംകായിക  മന്ത്രി അബ്ദുറഹിമാന്റെ നിലപാടിനെതിരെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ രംഗത്തുവന്നിരുന്നു. 

ഇതിനു ശേഷമാണ് സി.പി. എമ്മിനകത്തു നിന്നും കായികവകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍പാര്‍ട്ടിയിലും മുന്നണിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെനിലപാടില്‍ കളംമാറ്റി ചവുട്ടിക്കൊണ്ടു  മന്ത്രി വി. അബ്ദുറഹിമാന്‍ വീണ്ടും രംഗത്തെത്തി. 

കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.  ഈ അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേല്‍ ചാരി തടിതപ്പാന്‍ നോക്കുകയാണ്. കാര്യവട്ടത്ത് കളി കാണാന്‍ ആളു കയറാതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശാന്‍ കാണിക്കുന്ന തിടുക്കം കാണുമ്പോള്‍ പന്തികേട് തോന്നുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.