സർ സയ്യിദ് കോളേജിലെ 1997-99 ബാച്ച് പ്രീഡിഗ്രി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നാളെ 

 സർ സയ്യിദ് കോളേജിലെ 1997-99 ബാച്ച് പ്രീഡിഗ്രി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ആറിന് കോളേജ് സെമിനാർ ഹാളിൽ നടക്കും. രാവിലെ 10.30ന് മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി
 

തളിപ്പറമ്പ : സർ സയ്യിദ് കോളേജിലെ 1997-99 ബാച്ച് പ്രീഡിഗ്രി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ആറിന് കോളേജ് സെമിനാർ ഹാളിൽ നടക്കും. രാവിലെ 10.30ന് മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി. അനിൽകുമാർ  സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ഒപ്പം എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരിച്ച്  കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടത്തിയിട്ടുള്ളത്.  കൊവിഡ് കാലത്തും കഴിഞ്ഞ പ്രളയ കാലത്തും സേവന രംഗത്ത് ഇവർ സജീവമായിരുന്നു. ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ കാലയളവിൽ സർസയ്യിദിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നെങ്കിലും പകുതിപ്പേരെപ്പോലും ബന്ധപ്പെടാൻ ഇതു വരെ  കഴിഞ്ഞിരുന്നില്ലെന്നാണ് സംഘാടകർ പറയുന്നത്. 

കൂട്ടുകാരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമത്തിൽ കൂടിയാണ് കൂട്ടായ്മ പ്രവർത്തകർ ഉള്ളത്.  സേവനസ്ഥാപനങ്ങൾക്കുള്ള സാധന സാമഗ്രികളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ഡി.വൈ.എസ്.പി. കെ.വി ബാബു, സി. ശോഭന, ഗിരീഷ് പൂക്കോത്ത് എന്നി വർ നിർവഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഒപ്പം ചെയർമാൻ റാസിഖ് അഷ്റഫ് അധ്യക്ഷത വഹിക്കും. കെ.എം. ചന്ദ്രപ്രഭ സ്വാഗതവും ജിഷാദ് നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ അനസ് മുസാഫി, എസ്. വി, ജിഷാദ്, സഹീർ പാലക്കോടൻ, വിദ്യ അനൂപ്, കെ.എം ചന്ദ്രപ്രഭ എന്നിവർ പങ്കെടുത്തു.