മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം; ബോധവത്കരണ ക്ലാസ് നടന്നു

 

കണ്ണൂർ : ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ തലശ്ശേരി, തളിപ്പറമ്പ്  എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ  മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തെപ്പറ്റി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസില്‍ ജില്ലയിലെ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി അധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി സി വിജയരാജന്‍ വിഷയാവതരണം നടത്തി. സാമൂഹ്യക്ഷേമ വകുപ്പിലെ വിവിധ പദ്ധതികളെപ്പറ്റി ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍ വിശദീകരിച്ചു. എല്‍ഡര്‍ലൈന്‍ സേവനങ്ങളെപ്പറ്റി സാമൂഹ്യനീതി വകുപ്പ് ഫീല്‍ഡ് റസ്‌പോണ്‍സ് ഓഫീസര്‍ ഒ കെ ശരണ്‍   ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍, മെയിന്റന്‍സ് ട്രൈബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി വിപിത, പി രജിന എന്നിവര്‍ പങ്കെടുത്തു.