മട്ടന്നൂരില്‍ വീണ്ടും ചന്ദനവേട്ട: രണ്ടുപേര്‍പിടിയില്‍

മട്ടന്നൂര്‍ പഴശ്ശി കനാലിന് സമീപം വാഹന പരിശോധനക്കിടെ 63 കിലോ ചന്ദനവും മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേരെ ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ശിവപുരം
 

മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശി കനാലിന് സമീപം വാഹന പരിശോധനക്കിടെ 63 കിലോ ചന്ദനവും മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേരെ ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ശിവപുരം സ്വദേശികളായ കെ ഷൈജു, എം വിജിന്‍ എന്നിവരാണ് പിടിയിലായത്. 

വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുജീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജില്ലക്കകത്തും പുറത്തും സര്‍കാര്‍/സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം മുറിച്ചു കടതുന്നവരാണ് സംഘമെന്ന് വനപാലകര്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ ചന്ദന മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും വനപാലകര്‍ സംശയിക്കുന്നു. 

വനം വകുപ്പ് റേഞ്ച് ഓഫീസര്‍ വി രതീശന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാറായ ലിയാണ്ടര്‍ എഡ്വേര്‍ഡ്, കെ വി സുബിന്‍, കെ ശിവശങ്കര്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ വി പ്രതീഷ് അറസ്റ്റു ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ  കൊട്ടിയൂര്‍ റേഞ്ച് വനപാലകര്‍ക്ക് കൈമാറുമെന്ന് ഫ്‌ളയിങ് സ്‌ക്വാഡ് അറിയിച്ചു.