റവന്യൂ കലോത്സവം കണ്ണൂരിൽ നവംബർ 22 ന് തുടങ്ങും

 

കണ്ണൂർ:ഈ വർഷത്തെ റവന്യു ജില്ലാ സ്കൂൾ കലോൽസവം നവംബർ 22 മുതൽ 28 വരെ കണ്ണൂരിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ നഗരത്തിലെ 16 വേദികളിലായാണ് കലോത്സവം നടക്കുക. 15 ഉപജില്ലകളിൽ നിന്നുള 12085 കുട്ടികൾ മേളയിൽ പങ്കെടുക്കും. ദിവസവും 5000 പേർക്കുള്ള ഭക്ഷണം ഒരുക്കും. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കും.

22 ന് ചൊവ്വാഴ്ച പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ ഉച്ചയ്ക്ക് 2.30 ന് സ്പീക്കർ എ എൻ ഷംസീർ മേള ഉദ്ഘാടന ചെയ്യും. കെ. സുധാകരൻ എം.പി. മുഖ്യാതിഥി ആയിരിക്കും. നവംബർ 24 ശനിയാഴ് നടക്കുന്ന സമാപന സമ്മേളനം കോർപ്പറേഷൻ മെയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിളംബര ജാഥ നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപയറക്ടർ ശശീന്ദ്രവ്യാസ് വി.എ, യു കെ ബാലൻ, രതീഷ് വി.വി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ, സിദ്ധിഖ് കൂട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.