പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിലക്ക്: കണ്ണൂരിൽ  സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു

 

കണ്ണൂര്‍ : ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പേരില്‍ മറ്റു സര്‍വ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സ്‌കീമും തടയുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ധര്‍ണനടത്തി .ഓപ്പണ്‍ സര്‍വ്വകലാശാല ഇതുവരെ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഏക നേട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കിട്ടിയെന്നത് മാത്രമാണ്.

വിവാദ നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സര്‍വ്വകലാശാലകകളുടെ അക്കാദമിക് സ്വയംഭരണ അവകാശത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് ഷാജി കരിപ്പത്ത് പറഞ്ഞു.ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ ജയന്‍ ചാലില്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്ര.ഷാജി കക്കാട്ട്, വൈസ് പ്രസി.കെ.എം സിറാജ്, ജോയിന്റ് സെക്രട്ടറി  പ്രിയ വി.ഒ എന്നിവര്‍ പ്രസംഗിച്ചു.