കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിച്ചു ;പാരലല്‍ കോളേജുകളില്‍ വിജയദിനമായി ആചരിക്കും

 

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിച്ചതില്‍ പാരലല്‍ കോളേജ് അസോസിയേഷന്‍ യോഗം സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ അഭിനന്ദിച്ചു. പ്രൈവറ്റ് രജിസ്ട്രേഷന്‍ പുനസ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചു അനുകൂല പരാമര്‍ശം വന്നിട്ട് പോലും വി. സി. മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്. 

ഇതിനെതിരെ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സര്‍വകലാശാല സിന്‍ഡിക്കേറ്റക മെംപര്‍മാര്‍ എന്നിവര്‍ക്ക് നേരിട്ട് നിവേദനം കൊടുത്തിരുന്നു.ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോളും പ്രൈവറ്റ് രെജിസ്റ്ററേഷന് അനുകൂല സമീപനമാണ് ഉണ്ടായത് എന്നിട്ടും ഈ വിഷയത്തില്‍ തീരുമാനം വൈകുകയാണ് ഉണ്ടായത്. 

നിരവധി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് സര്‍വകലാശാല സിന്ധിക്കേറ്റ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് അനുകൂല നിലപാട് എടുത്തത് തികച്ചും അദിനന്ദനീയമാണ് .


ഈ വിഷയം ഉന്നയിച്ചു സര്‍വകലാശാല മാര്‍ച്ച് നടത്തുകയും രക്ഷിതാക്കളുടെ കര്‍മ്മ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.  വിദ്യാഭ്യാസ നിഷേധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനു നിരവധി അധ്യാപകരെ പോലീസ് കേസില്‍ കുടുക്കിയിട്ടുണ്ട്. അധ്യാപകരുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും , എത്രയും വേഗം പ്രവേശന നടപടികള്‍ ആരംഭിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികളായ കെ.എന്‍ രാധാകൃഷ്ണന്‍ , ടി.കെ.രാജീവന്‍, സി. അനില്‍ കുമാര്‍ , കെ.പി. ജയബാലന്‍, യു. നാരായണന്‍ , രാജേഷ് പാലങ്ങാട്ട്, കെ.പ്രകാശന്‍ , പി. ലക്ഷ്മണന്‍ , കെ. പ്രസാദ് , കെ. പ്രദീപ്, വി.കെ.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പ്രൈവറ്റ് റജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച സാഹചര്യത്തില്‍ 17 നു നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചതായി ഭാരവാഹികള്‍ അറിയിച്ചു