ഒരു വർഷക്കാലമായി ജീവനക്കാർക്ക് ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ല; തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറിക്ക് മുന്നിൽ വ്യവസായ മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്

ഒരു വർഷക്കാലമായി ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാത്ത തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറിക്ക് മുമ്പിൽ വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

 

തിരുവല്ല: ഒരു വർഷക്കാലമായി ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാത്ത തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറിക്ക് മുമ്പിൽ വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, നേതാക്കളായ ജി ശ്രീകാന്ത്, സൈമൺ കെ മാത്യു, എം ഒ എബ്രഹാം, നാസർ, ഷാഫി, അനീർ എന്നിവർ നേതൃത്വം നൽകി..