തിരുവല്ലയിൽ ട്രെയിനിൽ കടത്തിയ 20 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
ട്രെയിൻ മാർഗ്ഗം തിരുവല്ലയിൽ എത്തിച്ച 20 കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി.
Nov 16, 2024, 22:04 IST
തിരുവല്ല: ട്രെയിൻ മാർഗ്ഗം തിരുവല്ലയിൽ എത്തിച്ച 20 കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി സാഹിർ ഉസ്മാൻ ( 43 ) ആണ് എക്സൈസ് തിരുവല്ല റെയിഞ്ച് അസി. ഇൻസ്പെക്ടർ എച്ച് നാസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻറെ പിടിയിലായത്.
ട്രെയിൻ മാർഗ്ഗം നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസും, റെയിൽവേ പോലീസും, ഡോഗ് സ്ക്വാർഡും ചേർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിലായത്. പ്രതിയെ തിരുവല്ല പോലീസിന് കൈമാറി.