തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് തുടക്കമായി

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് തുടക്കമായി. ഇനിയുള്ള രാപകലുകളില്‍ ഭാഗവതാമൃതം നുകരാം.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കൃഷ്ണവിഗ്രഹ
 
തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് തുടക്കമായി. ഇനിയുള്ള രാപകലുകളില്‍ ഭാഗവതാമൃതം നുകരാം.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കൃഷ്ണവിഗ്രഹ ചൈതന്യരഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗ്രന്ഥവും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും അമ്പലപ്പുഴയില്‍ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുവല്ല മുത്തൂര്‍ ആല്‍ത്തറ ജങ്ഷനില്‍ സംഗമിച്ചുയ അവിടെ നിന്നും ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാഹനങ്ങളുടെയും അകമ്പടിയോടെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.സത്ര വേദിയില്‍ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് കൊടിയേറ്റ്, സത്ര സമാരംഭ സഭ. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷനായി.