റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ താല്‍ക്കാലിക നിയമനം

 റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സസ് ആന്റ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

 

പത്തനംതിട്ട :  റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സസ് ആന്റ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 45. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവര കുറിപ്പിനൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 22 രാവിലെ 10.30. 

അഭിമുഖം ജൂലൈ 22 രാവിലെ 11 ന് റാന്നി എം.സി.സി.എം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടത്തും. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും റാന്നി താലൂക്കില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍: 9188522990.