ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി : പത്തനംതിട്ട ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍
പദ്ധതികള്‍ സമയബന്ധിതമായി പരിശോധിച്ചു അംഗീകാരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ജില്ലാതല യോഗങ്ങളില്‍ പങ്കെടുക്കാത്ത വകുപ്പ് മേധാവികള്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു
പത്തനംതിട്ട : പദ്ധതികള്‍ സമയബന്ധിതമായി പരിശോധിച്ചു അംഗീകാരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ജില്ലാതല യോഗങ്ങളില്‍ പങ്കെടുക്കാത്ത വകുപ്പ് മേധാവികള്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. ജില്ല ആസൂത്രണ സമിതിയോഗത്തിലാണ് ജില്ല കലക്ടര്‍ മുന്നിറിയിപ്പ് നല്‍കിയത്. പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥരായുള്ള പദ്ധതികള്‍ക്ക് സെപ്റ്റംബര്‍ 30ന് മുമ്പ് പരിശോധിച്ചു അംഗീകാരം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കുന്നിതലും നടപ്പാക്കുന്നതിലും പൂര്‍ണ പിന്തുണ നല്‍കണം.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി ഭേദഗതി, 16 -ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തിയുള്ള പദ്ധതികളുടെ പുരോഗതി, ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.