അടൂർ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് നിയമനം

അടൂർ ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എൻ എം, കേരള നേഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

 

പത്തനംതിട്ട :  അടൂർ ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എൻ എം, കേരള നേഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

 ഉയർന്ന പ്രായപരിധി - 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 24 ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ഫോൺ: 04734 223236.