ശബരിമല തീർഥാടനം: നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു

: ശബരിമല തീർഥാടനം 2026-27 കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉത്തരവായി.

 

പത്തനംതിട്ട : ശബരിമല തീർഥാടനം 2026-27 കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉത്തരവായി. സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. നാലമ്പലങ്ങൾക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീർഥാടകരുടെ സുഗമമായ ദർശനത്തിന് തടസ്സം സൃഷ്ടിടിക്കുന്നതിനും തിക്കും തിരക്കും വർദ്ധിപ്പിക്കുന്നതിനും തൽഫലമായി അപകടസാധ്യത കൂടുന്നതിനും കാരണമായതിനാലാണ് നിരോധനം.