ശബരിമല തീർഥാടനം: ഹോട്ടലുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല തീർഥാടനം 2026-27 കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതു
Oct 13, 2026, 19:38 IST
പത്തനംതിട്ട : ശബരിമല തീർഥാടനം 2026-27 കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതു സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉത്തരവായി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപ്പന നടത്തുന്നതിനും നിരോധനമുണ്ട്.