മാവേലിക്കര രാജാ രവി വർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് ലക്ചറർ നിയമനം
മാവേലിക്കര രാജാ രവി വർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ ഒഴിവുള്ള ലക്ചറർ ഇൻ പെയിന്റിങ് (രണ്ട് ഒഴിവ്), ലക്ചറർ ഇൻ സ്‌കൾപ്ചർ (രണ്ട് ഒഴിവ്) തസ്തികകളിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
Oct 26, 2026, 19:49 IST
പത്തനംതിട്ട :മാവേലിക്കര രാജാ രവി വർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ ഒഴിവുള്ള ലക്ചറർ ഇൻ പെയിന്റിങ് (രണ്ട് ഒഴിവ്), ലക്ചറർ ഇൻ സ്‌കൾപ്ചർ (രണ്ട് ഒഴിവ്) തസ്തികകളിൽ 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് സ്റ്റേറ്റ്‌മെന്റ്, മുൻപരിചയം എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 29 രാവിലെ 11 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0479 2341199.