പത്തനംതിട്ടയിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എലിവാലിക്കര സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം റാന്നി അരയാഞ്ഞിലിമണ്ണിൽ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് സുജിത്ത് അപകടത്തിൽപ്പെട്ടത്

 

പത്തനംതിട്ട  : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എലിവാലിക്കര സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം റാന്നി അരയാഞ്ഞിലിമണ്ണിൽ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് സുജിത്ത് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് കാണാതായതിനെത്തുടർന്ന് ഇന്നലെ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഫയർ ആൻഡ് റെസ്ക്യൂ ടീം നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.