ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ട : പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ
ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ .ജി. എസ് ഗോപകുമാർ അറിയിച്ചു. ജില്ലയിൽ ബുക്ക് ചെയ്തിട്ടുളള എല്ലാവർക്കും ഗ്യാസ് സിലിണ്ടർ ബന്ധപ്പെട്ട ഏജൻസികൾ വീടുകളിൽ എത്തിച്ച് വിതരണം നടത്തും.
പത്തനംതിട്ട : ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ .ജി. എസ് ഗോപകുമാർ അറിയിച്ചു. ജില്ലയിൽ ബുക്ക് ചെയ്തിട്ടുളള എല്ലാവർക്കും ഗ്യാസ് സിലിണ്ടർ ബന്ധപ്പെട്ട ഏജൻസികൾ വീടുകളിൽ എത്തിച്ച് വിതരണം നടത്തും.
യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ അനാവശ്യ ഭീതി പരത്തുന്ന വാർത്തകൾ, സാമൂഹിക മാധ്യമങ്ങളിൽ കൂടിയുളള പ്രചരണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും.
എൽ.പി.ജി. വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ, താലൂക്ക് തലങ്ങളിൽ പ്രത്യേക വാർ റും ക്രമീകരിച്ചു. ഗ്യാസ് ഏജൻസികൾ മുൻഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകൾ വിതരണം ചെയ്യാൻ പാടുളളൂ. ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ലഭ്യമാകുന്ന ഒ.റ്റി.പി. നമ്പർ ഡെലിവറി സമയത്ത് കൈമാറണം.
എൽ.പി.ജി വിതരണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങൾ ഗ്യാസ് ഏജൻസികൾ കർശനമായി പാലിക്കണം. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യമേഖലകൾ എന്നിവയ്ക്ക് മുൻഗണന നൽകി നിജപ്പെടുത്തി. ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, എയർലൈൻ, റെയിൽവേ ക്യാന്റീൻ എന്നിവയ്ക്ക് രണ്ടാമതായി മുൻഗണന നൽകും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്യാസ് ഏജൻസി ഉടമകൾ, ഓയിൽ കമ്പനി സെയിൽസ് ഓഫീസർമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവരുടെ യോഗം ഇന്ന് (മാർച്ച് 18) കലക്ടറുടെ ചേമ്പറിൽ ചേർന്ന് ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമത, പുരോഗതി, ലഭ്യത എന്നിവ വിലയിരുത്തുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
എൽ പി ജി കൺട്രോൾ റും, നമ്പർ, ഇമെയിൽ വിലാസം എന്ന ക്രമത്തിൽ ചുവടെ
ജില്ലാ സപ്ലൈ ഓഫീസ്, പത്തനംതിട്ട - 0468 2222612 dospta1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, കോഴഞ്ചേരി- 0468 2222212 toskzy@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, അടൂർ - 0473 4224856 tosadoor9@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, തിരുവല്ല - 0468 2761327 taluksupplyofficethiruvalla@ gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, റാന്നി - 0473 5227504 rannitos@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, മല്ലപ്പളളി - 0469 2782374 tosmallappally@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, കോന്നി - 0468 2246060 supplyoffocekonni@gmail.com