പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം ഒക്ടോബർ 26 വരെ നിരോധിച്ചു
ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഒക്ടോബർ 23 മുതൽ 26 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളെയും പ്രവർത്തനം നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഒക്ടോബർ 23 മുതൽ 26 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളെയും പ്രവർത്തനം നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.
ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം പ്രകാരം കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പടെ ആർക്കും അതാത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാവുന്നതാണ്. ബന്ധപ്പെട്ട തഹസിൽദാർമാർ പ്രസ്തുത പരാതികളിൽന്മേൽ സത്വര നടപടികൾ സ്വീകരിച്ച് അത്തരം പ്രവർത്തനം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും കാരണക്കാരായവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കേണ്ടതുമാണ്.