ദേശീയ വിര വിമുക്ത ദിനം :പത്തനംതിട്ട  ജില്ലയിൽ 154866 കുട്ടികൾക്ക്  ആദ്യദിനം വിര ഗുളിക നൽകി

ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 938 സ്‌കൂളുകളിലും 1386 അങ്കണവാടികളിലും വിര മുക്ത ഗുളിക നൽകി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഉന്നതി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ  വിദ്യാർഥികൾക്ക് ഗുളിക നൽകി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു.  വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമാദേവി അധ്യക്ഷയായി.

 

പത്തനംതിട്ട : ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 938 സ്‌കൂളുകളിലും 1386 അങ്കണവാടികളിലും വിര മുക്ത ഗുളിക നൽകി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഉന്നതി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ  വിദ്യാർഥികൾക്ക് ഗുളിക നൽകി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു.  വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമാദേവി അധ്യക്ഷയായി.

 ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം ജോൺ മാത്യു , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സേതുലക്ഷ്മി,  ജില്ലാ ആർ സി എച്ച് ഓഫീസർ  ഡോ.കെ കെ ശ്യാംകുമാർ , ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ , ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എം പി ബിജു കുമാർ  , ജില്ലാ പ്രോഗ്രാം ഓഫീസർമാരായ സി പി ആശ,  ആർസജിത്ത്  , എം ജി വിനോദ് കുമാർ, സി എസ് അനിലകുമാരി, പ്രിൻസിപ്പൽ ജി ബീന. , ഹെഡ്മിസ്ട്രസ് സുജാ ജോർജ്, ബ്ലോക്ക് സൂപ്പർവൈസർമാരായ എൻ ബാബു, എം ഷൈല ബീവി  എന്നിവർ സംസാരിച്ചു .

ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെ പ്രായമുള്ള 194584 കുട്ടികൾക്ക് ആൽബൻഡസോൾമോൾ ഗുളിക നൽകുന്നതിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയതിൽ  154866 കുട്ടികൾക്ക് ആദ്യദിനം തന്നെ ഗുളിക നൽകി. അവശേഷിക്കുന്നവർക്ക് ജനുവരി 12 ലെ മോപ് അപ് ദിനത്തിൽ ഗുളിക നൽകും.