വില്ലേജ്  റീസര്‍വെ വികസനത്തിന് അനിവാര്യം :  മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :  വില്ലേജ് റീസര്‍വെ പൂര്‍ത്തിയാകുന്നത് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട വില്ലേജ് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

വിവിധ പദ്ധതികളുടെ യഥാര്‍ത്ഥ്യവത്കരണത്തിന് സ്ഥലംകണ്ടെത്താനും വസ്തു സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍വെ നടപടികള്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി .മോഹന്‍ദേവ്, സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ജാന്‍സി, ടെക്നിക്കല്‍ അസിസ്റ്റന്റ്  പ്രീത, കോഴഞ്ചേരി തഹസില്‍ദാര്‍ എസ് ഉണ്ണികൃഷ്ണപിളള, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.