നൂതന സാങ്കേതികവിദ്യ  ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍

നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.

 

പത്തനംതിട്ട : നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തളം മങ്ങാരം യുപി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വിദ്യാഭ്യാസവും നിര്‍മിത ബുദ്ധിയും കാലഘട്ടത്തിന്റെ ആവശ്യമാണ്.  

ഇതിനാണ് എല്‍ പി, യുപി കുട്ടികള്‍ക്ക് 'ഡിജിറ്റല്‍ സ്‌ക്വയര്‍', ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 'എറൈസ് 'പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്നവരെ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കണം. ഇതിനായി നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കണം. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്  നൂറുദിന കര്‍മ്മ പരിപാടിയില്‍  സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സി വി ശാന്തകുമാര്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം ആര്‍ കൃഷ്ണകുമാരി, ഉപാധ്യക്ഷന്‍ കെ മണിക്കുട്ടന്‍,  സ്ഥിരം സമിതി അധ്യക്ഷരായ യാമി സേതു കുമാര്‍, എസ് അരുണ്‍, എം സാബിറ ബീവി, ബി പ്രദീപ്, സുനിത വേണു, കൗണ്‍സിലര്‍മാരായ കെ ജി വിദ്യ, കെ ആര്‍ വിജയകുമാര്‍, കെ ആര്‍ രവി, എസ് സുമേഷ് കുമാര്‍, പി കെ പുഷ്പലത, ജയശ്രീ കളീക്കല്‍, എസ് ഹസീന, എ നൗഷാദ് റാവുത്തര്‍, പ്രസന്നകുമാരി,  കൈലാസം ഉണ്ണികൃഷ്ണന്‍, കെ ബിജു, ഷിബിന ബഷീര്‍, കെ മോഹന്‍ദാസ്, പി ദീപ കുമാരി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ്, പിടിഎ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍പേഴ്സണുമായ എ ഗിരിജകുമാരി, ജനറല്‍ കണ്‍വീനര്‍ എം ബി ബിനുകുമാര്‍, എസ്എംസി ചെയര്‍പേഴ്സണ്‍ കെ എച്ച് ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ കെ ജി ശശിധരന്‍, പ്രധാന അധ്യാപിക ജിജി റാണി, സ്‌കൂള്‍ ലീഡര്‍ എസ് മുഹമ്മദ് സാലിഹ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.