മെഴുവേലി സർക്കാർ വനിത ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മെഴുവേലി സർക്കാർ വനിത ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തിലെ ഒരു ഒഴിവിലേക്കാണ് അഭിമുഖം.
Updated: Sep 18, 2026, 19:30 IST
പത്തനംതിട്ട : മെഴുവേലി സർക്കാർ വനിത ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തിലെ ഒരു ഒഴിവിലേക്കാണ് അഭിമുഖം. യോഗ്യത: ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ട്രേഡിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് സഹിതം സെപ്റ്റംബർ 23 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2259952, 9745775056.